Times Kerala

 സ്കൂൾ മാഗസിൻ പ്രകാശനത്തിന് സഞ്ജു ടെക്കി മുഖ്യാതിഥി; വിവാദമായതോടെ ഒഴിവാക്കി

 
സ്കൂൾ മാഗസിൻ പ്രകാശനത്തിന് സഞ്ജു ടെക്കി മുഖ്യാതിഥി; വിവാദമായതോടെ ഒഴിവാക്കി
 ആലപ്പുഴ: മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ മാഗസിൻ പ്രകാശന ചടങ്ങിൽ മുഖ്യാതിഥി യൂട്യൂബർ സഞ്ജു ടെക്കി. കുട്ടികളുടെ മാഗസിൻ പ്രകാശന ചടങ്ങിലേക്കാണ് സഞ്ജുവിനെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. ഗതാഗത നിയമങ്ങൾ ലംഘിച്ച് വിഡിയോ ചെയ്തതിന് ലൈസൻസ് റദ്ദാക്കപ്പെട്ട സഞ്ജു ടെക്കിയെ വിദ്യാർഥികളുടെ പരിപാടിക്ക് മുഖ്യാതിഥിയാക്കിയത് വിവാദമായതോടെ ചടങ്ങിൽ നിന്ന് ഒഴിവാക്കി. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എന്നായിരുന്നു നോട്ടീസിൽ സഞ്ജു ടെക്കിയുടെ വിശേഷണം.  ജില്ല പഞ്ചായത്താണ് പരിപാടിയുടെ സംഘാടകൻ.  

Related Topics

Share this story