Times Kerala

സാകല്യം പദ്ധതി ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

 
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ 'ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന' പദ്ധതിയില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാരായ തൊഴില്‍ രഹിത യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ 200000 രൂപയാണ് വായ്പയായി ലഭിക്കുക. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാന്‍ പാടില്ല. പദ്ധതി പ്രകാരം കൃഷി ഒഴികെ മറ്റേതൊരു സ്വയം തൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പതുകയുടെ നാല് ഷതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കണം. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ പിണങ്ങോട് റോഡ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-04936 202869, 9400068512
 സാമൂഹ്യനീതി വകുപ്പ് നടപിലാക്കുന്ന സാകല്യം പദ്ധതിയിലേക്ക് ജില്ലയിലെ 18 വയസ് പൂര്‍ത്തിയായതും ട്രാന്‍സ്‌ജെന്റര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളതും സ്വന്തമായി ജീവിത മാര്‍ഗം ഇല്ലാത്തതുമായ ട്രാന്‍സ് വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ല സാമൂഹ്യനീതി ഓഫീസില്‍ ബന്ധപെടാം. ഫോണ്‍ : 0484 2425377

Related Topics

Share this story