വീടിനുള്ളിൽ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത

death
 

വേ​ലൂ​ര്‍: കു​റു​മാ​ലി​ലെ വീ​ട്ടി​ൽ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​തയെന്ന് റിപ്പോർട്ട്. സംഭവം കൊ​ല​പാ​ത​ക​മാ​ണോ എ​ന്നാ​ണ് സം​ശ​യം. കു​റു​മാ​ൽ മി​ച്ച​ഭൂ​മി​യി​ലെ കു​രി​ശു​ങ്ക​ല്‍ ഡെ​ന്നി​യു​ടെ വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ച് ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്കം ഉ​ള്ള​ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ആ​രു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. വീ​ട്ടു​ട​മ ഡെ​ന്നി മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോസ്റ്റ്‌മോർട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലേ മ​ര​ണ​ക​ര​ണം വ്യ​ക്ത​മാ​കൂ. വീ​ടിന്റെ വാ​തി​ല്‍ ചാ​രി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. വീ​ടി​ന്​ പി​റ​ക് വ​ശ​ത്തു​നി​ന്ന് ര​ക്തം പു​ര​ണ്ട​തെ​ന്ന് ക​രു​തു​ന്ന വ​ടി​ക്ക​ഷ​ണം പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.എ​രു​മ​പ്പെ​ട്ടി ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​കെ. ഭൂ​പേ​ഷ്, എ​സ്.​ഐ കെ. ​അ​ബ്​​ദു​ൽ ഹ​ക്കീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ഫോ​റ​ന്‍സി​ക്​ വി​ഭാ​ഗ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Share this story