ശബരിമലയിൽ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
Nov 17, 2023, 21:39 IST

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിന് എത്തിയ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ബംഗളൂരു സ്വദേശി വി.എ. മുരളി(59) ആണ് മരിച്ചത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം എത്തിയ മുരളി പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ സന്നിധാനത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.