ശബരിമല സ്വർണ്ണക്കൊള്ള കേസ് : A പത്മകുമാറിൻ്റെ ചോദ്യം ചെയ്യലും S ജയശ്രീയുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കും| Sabarimala

ദ്വാരപാലക ശിൽപ്പങ്ങളുടെ ശാസ്ത്രീയ പരിശോധന ഈ മാസം 17-ന് നടക്കും.
Sabarimala gold theft case, A Padmakumar's questioning and S Jayashree's arrest likely soon
Published on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് അന്വേഷണ സംഘം പത്മകുമാറിനെ അറിയിച്ചിട്ടുണ്ട്.(Sabarimala gold theft case, A Padmakumar's questioning and S Jayashree's arrest likely soon)

സ്വർണ്ണം പതിപ്പിച്ച കട്ടിള പാളികൾ 'ചെമ്പ്' എന്ന് രേഖപ്പെടുത്തി പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടത് ദേവസ്വം ബോർഡിന്റെ അറിവോടെയാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണക്കൊള്ള കേസിൽ ബോർഡിന് പങ്കുണ്ടോ എന്നതിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ കണ്ടെത്തൽ.

കേസിലെ നാലാം പ്രതിയും ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുമായ എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്നലെ തള്ളി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശി കൊണ്ടുവന്ന ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ ശാസ്ത്രീയ പരിശോധന ഈ മാസം 17-ന് നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com