ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; എസ്ഡിപിഐ പ്രവർത്തകർക്ക് ജീവപര്യന്തം

പാലക്കാട്: പട്ടാമ്പിയിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകരായ രണ്ട് പേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി.
ചാലിശേരി മതുപ്പുള്ളി പതിയാട്ടുവളപ്പിൽ ഇസ്മായിൽ, മതുപ്പുള്ളി മാണിയംകുന്നത്ത് അനീസ് എന്നിവരെയാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ഇരുവരും 70,000 രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്.

2017 ഒക്ടോബർ 26-ന് മതുപ്പുള്ളി സ്വദേശി പേരടിപ്പുറത്ത് സന്തോഷിനെ ആക്രമിച്ച കേസിലാണ് ജഡ്ജി ജോമോൻ ജോണിന്റെ ബെഞ്ച് ഇവർക്ക് ശിക്ഷ വിധിച്ചത്. സന്തോഷ് ആർഎസ്എസ് ശാഖയ്ക്ക് നേതൃത്വം കൊടുക്കുന്നതിന്റെ വിരോധത്തിലാണ് പ്രതികൾ ഇയാളെ ആക്രമിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
സന്തോഷും സുഹൃത്ത് വിപീഷും ബൈക്കിൽ സഞ്ചരിക്കവെയാണ് പ്രതികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തിൽ സന്തോഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.