Times Kerala

 ക​ണ്ണൂ​രി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​സം​ഘം ക​വ​ർ​ന്ന​ത് 7.2 കോ​ടി

 
ക​ണ്ണൂ​രി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​സം​ഘം ക​വ​ർ​ന്ന​ത് 7.2 കോ​ടി
 ത​ളി​പ്പ​റ​ന്പ്: ക​ണ്ണൂ​ര്‍ റൂ​റ​ൽ ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ത്താ​യി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​സം​ഘം ക​വ​ർ​ന്ന​ത് 7.2 കോ​ടി​യോ​ളം രൂ​പ​യെ​ന്ന് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത. ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ലൂ​ടെ​യും നി​ക്ഷേ​പ​ത്തി​ലൂ​ടെ​യും ല​ക്ഷ​ങ്ങ​ൾ ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് 2.5 കോ​ടി രൂ​പ​യും വ്യാ​ജ അ​ന്വേ​ഷ​ണ​സം​ഘം ച​മ​ഞ്ഞ് 13.75 ല​ക്ഷം രൂ​പ​യു​മാ​ണ് തട്ടിയെടുത്തത്.  ഈ ​വ​ർ​ഷം ഇ​തു​വ​രെ റൂ​റ​ൽ ജി​ല്ല​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ മു​ന്നൂ​റോ​ളം സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 3.75 ല​ക്ഷം രൂ​പ തി​രി​ച്ചു പി​ടി​ച്ചു. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ല്‍ നി​ന്നു പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത അ​റി​യി​ച്ചു.

Related Topics

Share this story