റോബിന്‍ ബസ് തമിഴ്‌നാട് എം.വി.ഡി വിട്ടുനല്‍കി
Updated: Nov 21, 2023, 16:28 IST

കോയമ്പത്തൂര്‍: പെർമിറ്റ് ലംഘനത്തിന്റെ പേരിൽ തമിഴ്‌നാട് എം.വി.ഡി. പിടിച്ചെടുത്ത റോബിൻ ബസ് ഉടമ ഗിരീഷിന് വിട്ടുനൽകി. 10,000 രൂപ പിഴയടച്ചതോടെയാണ് കോയമ്പത്തൂര്‍ സെൻട്രൽ ആർ.ടി.ഒ. ബസ് വിട്ടുനൽകിയത്.
തമിഴ്‌നാട് എം.വി.ഡി ഞായറാഴ്ചയായിരുന്നു ബസ് പിടിച്ചെടുത്തത്. തുടർന്ന്, ബസ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമ ഗിരീഷ് തമിഴ്‌നാട് ആർ.ടി.ഒയ്ക്ക് കത്ത് അയച്ചു. ഇതിന് പിന്നാലെയാണ് 10,000 രൂപ പിഴയടച്ചതിന് ശേഷം ബസ് വിട്ടുനൽകാൻ ഉത്തരവായത്. ചൊവ്വാഴ്ച വൈകീട്ട് കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് ബസ് സര്‍വീസ് നടത്തുമെന്നാണ് വിവരം.
