റോബിൻ ബസ് വാളയാർ കടന്നു; പിഴ 30,000 രൂപ
Nov 18, 2023, 18:51 IST

പാലക്കാട്: റോബിൻ ബസിന് കേരള എംവിഡി ഇന്ന് പിഴയായി ചുമത്തിയത് 30,000 രൂപ. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. വാഹനം വാളയാർ ബോർഡർ കടന്നപ്പോഴാണ് ഇത്രയും തുക പിഴ ചുമത്തിയത്. പരിശോധന നടത്തിയ ശേഷം പിഴയീടാക്കി ബസ് വിടുകയായിരുന്നു. സർവീസ് ആരംഭിച്ചതിന് പിന്നാലെ നാല് സ്ഥലങ്ങളിൽ വച്ച് പോലീസ് വാഹനം പരിശോധിച്ചിരുന്നു. പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് എന്നിവിടങ്ങളിലെത്തിയപ്പോഴാണ് എംവിഡി ഉദ്യോഗസ്ഥർ ബസ് തടഞ്ഞത്.
അതേസമയം, വഴിനീളെ നിരവധിപ്പേരാണ് റോബിൻ ബസിന് പിന്തുണയുമായി തെരുവിലിറങ്ങിയത്. തൊടുപുഴയിലെത്തിയ ബസിന് ബസ് സ്റ്റാൻഡിൽ വൻ സ്വീകരണമാണ് നല്കിയത്.