Times Kerala

 പെട്രോൾ പമ്പിലെ കവർച്ച; മൂന്നു പേർ കസ്റ്റഡിയിൽ

 
 പെട്രോൾ പമ്പിലെ കവർച്ച; മൂന്നു പേർ കസ്റ്റഡിയിൽ
കോഴിക്കോട്​: കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ മുക്കം മാങ്ങാപ്പൊയിൽ പെട്രോൾ പമ്പിൽ നിന്നും കവർച്ച നടത്തിയ സംഭവത്തിൽ മലപ്പുറം സ്വദേശികളായ മൂന്നു പേരെ പോലീസ് പിടികൂടി. ഇതിൽ ഒരാൾ പ്രായപൂർത്തിയാവാത്തയാളാണെന്നും സൂചന. സി.സി.ടി.വി ദൃശ്യങ്ങളും സമാനമായ മറ്റ് കേസുകളുമെല്ലാം അന്വേഷിച്ചാണ് സംഘം പ്രതികളിലേക്ക് എത്തിയതെന്നാണ് വിവരം. 

ഡിവൈ.എസ്​.പിയുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡ് ആണ് കേസ് അന്വേഷിക്കുന്നത്.  തമിഴ്നാട് രജിസ്‌ട്രേഷൻ നമ്പറുള്ള മാരുതി ആൾട്ടോ കാറിലാണ് മോഷ്ടാക്കൾ എത്തിയിരുന്നത്. അത് കൊണ്ട് ആദ്യഘട്ടത്തിൽ പ്രതികൾ തമിഴ്നാട് സ്വദേശികളാണന്ന സംശയത്തിലായിരുന്നു പൊലീസ്. വെള്ളിയാഴ്ച പുലർച്ചെ  മുക്കം നഗരസഭയിലെ നീലേശ്വരം ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിലാണ് മോഷണം നടന്നത്.

ഇന്ധനം നിറക്കാനായാണ് നാലംഗ സംഘം വെള്ള കാറിൽ പമ്പിലെത്തിയത്. ഇതിനിടെ മൂന്നുപേർ വാഹനത്തിൽ നിന്നിറങ്ങി. ഇതിൽ ഒരാൾ ശൗചാലയത്തിന് സമീപത്തേക്ക് പോയി. ഇന്ധനം നിറച്ച് കാർ പുറത്തേക്ക് പോയതിന് ശേഷം ജീവനക്കാരൻ മേശയിൽ തലവെച്ച് കിടന്നു. ഇതിനിടെ പിന്നിലൂടെ എത്തിയ രണ്ട് പേർ ജീവനക്കാരനായ സുരേഷിന്‍റെ കണ്ണിലേക്ക് മുളകുപൊടി വിതറുകയും മൂന്നാമൻ താൻ ധരിച്ചിരുന്ന മുണ്ടുകൊണ്ട് പമ്പ് ജീവനക്കാരന്‍റെ മുഖം മറച്ച ശേഷം പണം അപഹരിക്കുകയുമായിരുന്നു. 
 

Related Topics

Share this story