റോഡ് നിർമാണം; ആധുനിക സാങ്കേതിക വിദ്യ നടപ്പാക്കാൻ തീരുമാനം

road
 തിരുവനന്തപുരം :സംസ്ഥാനത്തെ റോഡ് നിർമ്മാണത്തിൽ ആധുനിക സാങ്കേതിക  വിദ്യ നടപ്പാക്കാൻ തീരുമാനം. പൊതുമരാമത്ത് വകുപ്പിന്റേയും കിഫ്ബിയുടേയും റോഡ് നിർമ്മാണത്തിലാണ് നിലവിലുള്ളവയ്ക്ക് പകരമായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുക. ഉപദേശ സമിതി ശുപാർശ ചെയ്ത ആറ് സാങ്കേതിക വിദ്യകളും പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട് .മഴയത്ത് റോഡുകൾ തകരുന്നത് പതിവായ സാഹചര്യത്തിലാണ് ഈ തീരുമാനം . ഇതിനായി രൂപീകരിച്ച ഉപദേശക സമിതി ആറു സാങ്കേതി വിദ്യകളാണ് കിഫ്ബി റോഡ് നിർമ്മാണത്തിന് ശുപാർശ ചെയ്തത്.ജിയോസെല്ലുകളും ജിയോ ഗ്രിഡുകളും ഉപയോഗിക്കുക, എഫ്.ഡി.ആർ, മൈക്രോ സർഫസിംഗ്, സെഗ്‌മെന്റൽ ബേഌക്ക്‌സ്, സോയിൽ നെയിലിംഗ്, ഹൈഡ്രോ സീഡിംഗ് എന്നിവയാണ് സർക്കാർ അംഗീകരിച്ച സാങ്കേതിക വിദ്യകൾ.കൂടാതെ  കടലാക്രമണം തടയാനും റോഡുകൾ പൊട്ടിപ്പൊളിയുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിയുമെന്നാണ് ഉപദേശക സമിതിയുടെ കണ്ടെത്തൽ.

Share this story