വിവരാവകാശ നിയമം 2005: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു | Right to Information Act

16 വയസ് കഴിഞ്ഞ ഏതൊരു പൗരനും ഈ കോഴ്സിൽ രജിസ്റ്റർ ചെയ്യാം
right to information
Updated on

വിവരാവകാശ നിയമം 2005 പൗരൻമാരുടെ ശാക്തീകരണത്തിനു വേണ്ടി നിലവിൽ വന്ന നിയമമാണ്. ഈ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഈ കോഴ്സ് ഇംഗ്ലീഷിലും മലായാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും ഈ കോഴ്സിൽ രജിസ്റ്റർ ചെയ്യാം. താൽപര്യമുള്ളവർക്ക് rti.img.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഡിസംബർ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് ഡിസംബർ 15 ന് ആരംഭിക്കും. കൂടുതൽ വിശദാംശങ്ങൾ മേൽപറഞ്ഞ പോർട്ടലിൽ ലഭ്യമാണ്. (Right to Information Act)

Related Stories

No stories found.
Times Kerala
timeskerala.com