ഒല്ലൂരിലെ വിവിധ പ്രവൃത്തികളുടെ നിർമാണ പുരോഗതി റവന്യൂ മന്ത്രി കെ രാജൻ വിലയിരുത്തി

231

ഒല്ലൂരിലെ വിവിധ പ്രവൃത്തികളുടെ നിർമാണ പുരോഗതി റവന്യൂ മന്ത്രി കെ രാജൻ വിലയിരുത്തി. 
ഏപ്രിൽ മാസത്തിനുള്ളിൽ മണ്ഡലത്തിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു.കിഫ്ബി ഫണ്ടിൽ നിന്ന് നിർമാണമാരംഭിച്ച മണ്ണുത്തി- ഇടക്കുന്നി റോഡ്, 2016-2017 എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവിട്ട് നിർമിക്കുന്ന നടത്തറയിലെ കമ്മ്യൂണിറ്റി ഹാൾ,  2019- 2020 പ്ലാൻ ഫണ്ടിൽ നിന്ന് 200 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന നടത്തറ ഐടിഐ നിർമ്മാണം, 2020- 2021 വർഷത്തെ എം എൽഎ ഫണ്ടിൽ നിന്ന് നിർമിക്കുന്ന നടത്തറ പകൽ വീട് എന്നിവയുടെ പുരോഗതിയാണ് മന്ത്രി വിലയിരുത്തിയത്.  നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് അഡ്വ. പി ആർ രജിത്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി കെ അഭിലാഷ്, വാർഡ് മെമ്പർമാരായ കെ ജെ ജയൻ, സരിത സജിവൻ, ദീപ അനീഷ്, ബന്ധപ്പെട്ട എൻജിനീയറിങ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു.
 

Share this story