ഒരിടവേളയ്ക്ക് ശേഷം ഫാഷന്‍ ലോകത്തേക്കുള്ള തിരിച്ചുവരവ്; പുതിയ സ്റ്റൈലിഷ് ചിത്രവുമായി അച്ചു ഉമ്മന്‍
Sep 18, 2023, 19:32 IST

ഒരിടവേളയ്ക്ക് ശേഷം ഫാഷന്‍ ലോകത്തേക്ക് തിരിച്ചെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രം പങ്കുവെച്ചാണ് അച്ചു ഉമ്മന്‍ തിരിച്ചെത്തിയതായി അറിയിച്ചത്. പിതാവ് ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് കുറച്ചു നാളായി കരിയറില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലും അച്ചു ഉമ്മൻ സജീവമായിരുന്നു. പ്രചാരണവേളയില്‍ അച്ചു സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

ഡാഷ് ആന്റ് ഡോട്ട് ബ്രാന്റിന്റെ കറുപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് പാന്റ് സ്യൂട്ടിലാണ് ഇത്തവണ അച്ചു ഉമ്മന്‍ എത്തിയത്. ഇതിന്റെ ചുവപ്പ് റിബ്ബണ്‍ ടൈയാണ് ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ഒപ്പം മുത്തുകള്‍ പിടിപ്പിച്ച ചുവപ്പ് നിറത്തിലുള്ള ഗുച്ചി ബ്രാന്‍ഡിന്റെ ഷോള്‍ഡര്‍ ബാഗും കൈയിലുണ്ട്.