വീട് വാടകക്കെടുത്ത് അനാശാസ്യം; ആറംഗ സംഘം പിടിയിൽ

മൂവാറ്റുപുഴ: വാഴക്കുളത്ത് വീട് വാടകക്കെടുത്ത് അനാശാസ്യം നടത്തിവന്ന ആറംഗ സംഘം പിടിയിൽ. തിരുവനന്തപുരം കാട്ടാക്കാട പന്നിയോട് കോലാവുപാറ അഭിനാശ് ഭവനിൽ അഭിലാഷ് (44), ചടയമംഗലം ഇലവക്കോട് ഹിൽ വ്യൂവിൽ അബ്രാർ (30), കള്ളിയൂർ ചിത്തിര ഭവനിൽ റെജി ജോർജ് (37), തിരുവള്ളൂർ സ്വദേശിനി ദേവിശ്രീ (39,) ഒറ്റപ്പാലം പൊന്നാത്തുകുഴിയിൽ റംസിയ (28), ചെറുതോണി തടയമ്പാട് ചമ്പക്കുളത്ത് സുജാത (51) എന്നിവരെയാണ് വാഴക്കുളം പൊലീസ് ഇൻസ്പെക്ടർ കെ.എ. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വാഴക്കുളം പൊലീസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വാഴക്കുളം ചവറ കോളനിക്ക് സമീപം മൂന്നുദിവസം മുമ്പാണ് വീട് വാടകക്ക് എടുത്തത്. എസ്.ഐ പി.എൻ. പ്രസാദ്, എ.എസ്.ഐ ജി.പി. സൈനബ, എസ്.സി.പി.ഒ ജോബി ജോൺ, സി.പി.ഒമാരായ കെ.എസ്. ശരത്, വിനീഷ് വിജയൻ, സാബു സാം ജോർജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.