ബലാത്സംഗക്കേസില്‍ പ്രതിക്ക് 20 വർഷം തടവ്
Nov 19, 2023, 19:33 IST

മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ പ്രതിക്ക് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) കോടതി 20 വർഷം തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി മാനിടുംകുഴി ഭാഗത്തു ചക്കാലയിൽ വീട്ടിൽ ജയ്സൺ ജോർജിനെയാണ് (26) ശിക്ഷിച്ചത്. 2022ൽ നടന്ന സംഭവത്തിൽ മുണ്ടക്കയം എസ്.എച്ച്.ഒ ആയ ഷൈൻ കുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.