തിരുവനന്തപുരം : ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. കോൺഗ്രസിൻ്റെ രക്‌തം സിരകളിൽ ഓടുന്ന ആരും ഇന്ദിരാ ഗാന്ധിയെ വിമർശിക്കാൻ തയ്യാറാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. (Rajmohan Unnithan against Shashi Tharoor)
പാർട്ടിയെക്കൊണ്ട് നേടാവുന്നതെല്ലാം തരൂർ നേടിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടി പുറത്താക്കണമെന്നാണ് അദ്ദേഹത്തിൻ്റെ ആഗ്രഹമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
തരൂർ ചെയ്യുന്നതെല്ലാം പാർട്ടിക്ക് ദോഷകരമായ കാര്യങ്ങൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി.