കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ർ​​​ക്ക് ജി​​​ഹാ​​​ദ് എന്ന് രാ​ജേ​ഷ്കു​മാ​ർ പാ​ണ്ഡെ​ പ​രാ​മ​ർ​ശിച്ചത് വി​ഷ​ലി​പ്തം: മ​ന്ത്രി

R. Bindu


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ർ​​​ക്ക് ജി​​​ഹാ​​​ദ് എ​​​ന്ന പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​തി​​​ലൂ​​​ടെ സം​​സ്ഥാ​​നം വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല സ്വ​​​ന്ത​​​മാ​​​ക്കി​​​യ നേ​​​ട്ട​​​ങ്ങ​​​ളെ ത​​​മ​​​സ്ക​​​രി​​​ക്കാനാണ് ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​ധ്യാ​​​പ​​​ക​​​ൻ രാ​​​ജേ​​​ഷ് കു​​​മാ​​​ർ പാ​​​ണ്ഡേ ശ്രമിക്കുന്നതെന്ന് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ.​​​ആ​​​ർ. ബി​​​ന്ദു.

ഈ പ​​​രാ​​​മ​​​ർ​​​ശം വി​​​ഷ​​​ലി​​​പ്ത​​​മാ​​​ണെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധം കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​നെ അ​​​റി​​​യി​​​ച്ച​​​താ​​​യും മന്ത്രി വെളിപ്പെടുത്തി. ഇ​​​തി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്ത് ജോ​​​ലി ചെ​​​യ്തു​​​വ​​​രു​​​ന്ന​​​വ​​​രും ഗ​​​വേ​​​ഷ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ​​​ ന​​​ട​​​ത്തു​​​ന്ന​​​വ​​​രു​​​മാ​​​യ അ​​​ക്കഡേ​​​മി​​​ക് സ​​​മൂ​​​ഹ​​​ത്തെ ആ​​​കെ അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യാ​​​ണ്  ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.  സ​​​ങ്കു​​​ചി​​​ത​​​മാ​​​യ സം​​​ഘ​​​പ​​​രി​​​വാ​​​ർ രാ​​​ഷ്‌ട്രീ​​​യ​​​മാ​​​ണ് ഇതിലൂടെ പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​തെന്നും  ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ൽ ആവശ്യമാണെന്നുമാണ് മ​​​ന്ത്രി ചൂണ്ടിക്കാട്ടിയത്.

Share this story