Times Kerala

 രാ​ജേ​ന്ദ്ര​കു​മാ​ര്‍ ത​ട്ടി​പ്പു​കാ​ര​ന്‍; കു​ട്ട​നാ​ട്ടി​ലെ സി​പി​എം വി​മ​ത​ര്‍​ക്കെ​തി​രേ ആഞ്ഞടിച്ച് പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി

 
സിഡിസി
 ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ സി​പി​എം വി​മ​ത​ര്‍​ക്കെ​തി​രേ രൂക്ഷ വിമർശനങ്ങളുമായി പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍.​നാ​സ​ര്‍. വി​മ​ത​ സംഘത്തിന് നേ​തൃ​ത്വം ന​ല്‍​കു​ന്ന രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​കു​മാ​ര്‍ ത​ട്ടി​പ്പു​കാ​ര​നാ​ണെന്നായിരുന്നു നാസറിന്റെ ആരോപണം. ശ​നി​യാ​ഴ്ച രാ​മ​ങ്ക​രി​യി​ല്‍ ന​ട​ന്ന വി​ശ​ദീ​ക​ര​ണ​യോ​ഗ​ത്തി​ലാ​ണ് സി​പി​ഐ​യി​ല്‍ ചേ​ര്‍​ന്ന​വ​ര്‍​ക്കെ​തി​രേ സിപിഎം ജി​ല്ലാ സെ​ക്ര​ട്ട​റി ആഞ്ഞടിച്ചത്.
അ​ന്ത​സു​ണ്ടെ​ങ്കി​ല്‍ രാ​ജേ​ന്ദ്ര​കു​മാ​ര്‍ രാ​ജി വ​യ്ക്ക​ണ​മെ​ന്നും നാ​സ​ര്‍ യോഗത്തിൽ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജേ​ന്ദ്ര​കു​മാ​ര്‍ ത​ട്ടി​പ്പു​കാ​ര​നാ​ണ്. നേ​ര​ത്തേ സി​പി​എ​മ്മി​ന്‍റെ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​യി​രു​ന്ന​പ്പോ​ള്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം ആ​ളു​ക​ളാ​ണ് സി​പി​ഐ​യി​ലേ​ക്ക് പോ​കു​ന്ന​തെ​ന്നും നാ​സ​ര്‍ പ​റ​ഞ്ഞു.അ​ടു​ത്ത​യി​ടെ കു​ട്ട​നാ​ട്ടി​ലെ 222 സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ് വി​ഭാ​ഗീ​യ​ത മൂ​ലം പാ​ര്‍​ട്ടി വി​ട്ട് സി​പി​ഐ​യി​ല്‍ ചേ​ര്‍​ന്ന​ത്. സി​പി​എം ഭ​രി​ക്കു​ന്ന രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ബാ​ബു ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് സി​പി​ഐ​യി​ല്‍ ചേ​ക്കേ​റി​യ​ത്.

Related Topics

Share this story