Times Kerala

സംസ്ഥാനത്ത് മഴ തുടരുന്നു, നാല് ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചു
 

 
rain
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്ക്ക് പുറമേ, ഇടിമിന്നലും, മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് ഇന്ന് വൈകിട്ട് 6:30 വരെ, 0.6 മീറ്റർ മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം നിലനിൽക്കുന്നതിനാൽ, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണമായി ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. 
 

Related Topics

Share this story