ആഡംബര ഹോട്ടലിൽ റെയ്ഡ്; എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ
Nov 18, 2023, 21:38 IST

കൊച്ചി: നഗരത്തിലെ ആഢംബര ഹോട്ടലിൽ നിന്ന് 19.82ഗ്രാം എം.ഡി.എം.എയും 4.5ഗ്രാം ഹാഷ് ഓയിലുമായി യുവതിയുൾപ്പടെ മൂന്നുപേർ പിടിയിൽ. കോതമംഗലം പിണ്ടിവനയിൽ കരുമ്പത്ത് വീട്ടിൽ താമസിക്കുന്ന കൊല്ലം ഓച്ചിറ സ്വദേശിയായ പള്ളിമുക്ക് വലിയകുളങ്ങര റിജു (41) കോട്ടയം കുറവിലങ്ങാട് സ്വദേശി കരിങ്കുളം വീട്ടിൽ ഡിനോ ബാബു(32) തലശ്ശേരി ധർമ്മടം സ്വദേശിനി മൃദുല (38) എന്നിവരെയാണ് എറണാകുളം സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് വിൽപനക്കായി ഹോട്ടലിൽ റൂമെടുത്ത് താമസിച്ച് വരവെയാണ് പ്രതികളെ പോലീസ് പിടികൂടുന്നത്. സ്ത്രീകളെ മുൻനിർത്തി മയക്ക് മരുന്ന് കടത്തികൊണ്ട് വരികയും കൂടിയ അളവിൽ എം.ഡി.എം.എ വാങ്ങി ആഢംബര ഹോട്ടലുകളിൽ താമസിച്ച് ആവശ്യക്കാർക്ക് വിൽപന നടത്തുകയുമാണ് ഇവരുടെ പതിവ്. ഇവരിൽ നിന്ന് എം.ഡി.എം.എ തൂക്കം നോക്കാനുള്ള ഇലക്ട്രോണിക്ക് ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.
