തിരുവനന്തപുരം : കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് പിടിച്ചെടുത്തത് ലക്ഷങ്ങൾ. വൻ തട്ടിപ്പാണ് പുറത്തുവന്നത്. (Raid in MVD offices in Kerala)
ഇന്നലെ വൈകുന്നേരം മുതൽ കേരളത്തിലെ 81 ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടത്തിയത്. 11 ഏജൻറുമാരിൽ നിന്നായി 1,40,1760 രൂപയാണ് പിടികൂടിയതെന്നാണ് വിജിലൻസ് അറിയിച്ചത്.
ഗൂഗിൾ പേ വഴി മാത്രം 21 ഉദ്യോഗസ്ഥർ 7 ലക്ഷത്തിലേറെ രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി.