എംഎൽഎ ആയിരിക്കാന്‍ രാഹുലിന് അവകാശമില്ല ; ഉടൻ രാജിവെക്കണമെന്ന് എം വി ഗോവിന്ദൻ | MV Govindan

ഇപ്പോൾ വ്യക്തമായ പരാതി തെളിവ് ഉൾപ്പടെ മുഖ്യമന്ത്രിക്ക് ലഭിച്ചുകഴിഞ്ഞു.
mv govindan
Updated on

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എത്രയും പെട്ടെന്ന് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാഹുൽ മാങ്കൂട്ടം ഉടൻ തന്നെ രാജിവെക്കണം. എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുത്. പരാതികൾ ഇനിയും വരുമെന്ന് അദ്ദേഹം പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ അതിജീവിത പരാതി നല്‍കിയ സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പരാതി എവിടെ എന്നാണ് മാങ്കൂട്ടം ചോദിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ വ്യക്തമായ പരാതി തെളിവ് ഉൾപ്പടെ മുഖ്യമന്ത്രിക്ക് ലഭിച്ചുകഴിഞ്ഞു.എംഎൽഎ സ്ഥാനത്ത് ഇനി ഒരു നിമിഷം പോലും ഇരിക്കരുത്. കോൺഗ്രസ് രാഹുലിനെ സസ്പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണ്. പാലക്കാട് കോൺഗ്രസിന് വേണ്ടി പ്രചാരണത്തിന് നേതൃത്വം നൽകിക്കൊണ്ടിരുന്നത് മാങ്കൂട്ടത്തിലാണ്.

പരാതിയില്‍ ഉന്നയിക്കുന്ന എല്ലാ കാര്യങ്ങളും നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. രാഹുലിനേക്കൊണ്ട് രാജിവെപ്പിക്കാന്‍ പ്രതിഷേധിക്കേണ്ട കാര്യമെന്താണ്? ഒരു നിമിഷം മുന്‍പെങ്കില്‍ അങ്ങനെ രാജിവെക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്. എന്നിട്ട് നിയമയുദ്ധം നടത്തട്ടെയെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com