Times Kerala

ചേലക്കരയിൽ വിദ്യാർത്ഥിനിയുടെ സ്‌കൂൾ ബാഗിൽ മലമ്പാമ്പ്

 
ചേലക്കരയിൽ വിദ്യാർത്ഥിനിയുടെ സ്‌കൂൾ ബാഗിൽ മലമ്പാമ്പ്
ചേലക്കരയിൽ വിദ്യാർത്ഥിനിയുടെ സ്‌കൂൾ ബാഗിൽ നിന്ന് മലബാമ്പിനെ കണ്ടെത്തി. എൽ.എഫ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പഴയന്നൂർ സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ബാഗിനുള്ളിലാണ് മലമ്പാമ്പ് കയറി കൂടിയത്.
സ്കൂളിൽ വന്ന് ക്ലാസ് തുടങ്ങിയ ആദ്യ പിരീഡിൽ ബാഗ് തുറന്ന് പഠനോപകരണം എടുക്കുന്നതിനിടയിലാണ് കയ്യിൽ പാമ്പ് തട്ടിയത്. ഉടനെ കൈവലിച്ച് നോക്കിയപ്പോൾ പാമ്പിനെ കാണുകയും തുടർന്ന് സഹപാഠി ബാഗിന്റെ സിബ്ബ് അടയ്ക്കുകയും ചെയ്തു. വിദ്യാർത്ഥിനിയുടെ വീട്ടിൽ നിന്നുമാണ് പാമ്പ്
കയറിക്കൂടിയത് എന്നാണ് നിഗമനം.

Related Topics

Share this story