Times Kerala

'ഇതിലും ഭേദം മരണമായിരുന്നു എന്ന് പ്രതിയെ ചിന്തിപ്പിക്കുന്നതാണ് ശിക്ഷ';  ഹരീഷ് വാസുദേവന്‍

 
uthra case

 കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷാ വിധിയെ സ്വാഗതം ചെയ്ത് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. കൊലയ്ക്ക് എല്ലായ്‌യപ്പോഴും പരിഹാരം നിയമപരമായ കൊലയല്ലെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. സുഖജീവിതത്തിനായി കുറ്റം ചെയ്ത ഒരു കുറ്റവാളിയെ ഓരോ നിമിഷവും ചെയ്ത തെറ്റിനെയോര്‍ത്ത് പശ്ചാത്തപിക്കുന്ന അവസ്ഥയിലേക്ക് അയാളെ എത്തിക്കുന്ന വിധത്തിലുള്ള ശിക്ഷയാണ് അയാള്‍ക്ക് ലഭിക്കേണ്ടത്. ശിക്ഷയനുഭവിക്കുന്ന വേളയില്‍ 'ഇതിലും ഭേദം മരണമായിരുന്നു' എന്നു ചിന്തിക്കുന്ന കുറ്റവാളിയാണ് ശിക്ഷയുടെ ഫലമെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.

ഹരീഷ് വാസുദേവന്റെ വാക്കുകൾ, 

കൊലയ്ക്ക് എല്ലായ്‌യപ്പോഴും പരിഹാരം നിയമപരമായ കൊലയല്ല.
കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയിൽ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും.
സുഖജീവിതത്തിനായി കുറ്റം ചെയ്ത ഒരു കുറ്റവാളി. ഓരോ നിമിഷവും ചെയ്ത തെറ്റിനെയോർത്ത് പശ്ചാത്തപിക്കുന്ന, അതിന്റെ ശിക്ഷയനുഭവിക്കുന്ന വേളയിൽ "ഇതിലും ഭേദം മരണമായിരുന്നു" എന്നു ചിന്തിക്കുന്ന കുറ്റവാളിയാണ് ശിക്ഷയുടെ ഫലം. ഇത്തരം തെറ്റു ചെയ്താൽ ഇതാണ് ഫലമെന്ന സന്ദേശം സമൂഹത്തിൽ എത്തലും.
ഓ, "ജയിലിലൊക്കെ ഇപ്പൊ നല്ല സുഖമല്ലേ" എന്ന ക്ളീഷേ പറയാൻ വരുന്നവർ രണ്ടു ദിവസം ഏതെങ്കിലും സബ് ജയിലിൽ പോയി കിടന്നാൽ തീരാവുന്നതേയുള്ളൂ.

Related Topics

Share this story