കൊല്ലം: പുനലൂർ മുക്കടവ് ആളുകേറാമലയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടു. കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. (Punalur murder, Police release photo of suspect, issue lookout notice)
ഈ വ്യക്തിയെ പരിചയമുള്ളവരോ തിരിച്ചറിയുന്നവരോ ഉടൻ പോലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം. രണ്ടുമാസം മുൻപാണ് ആളുകേറാമലയിൽ കത്തിക്കരിഞ്ഞ നിലയിൽ ചങ്ങലയിൽ ബന്ധിച്ച മൃതദേഹം കണ്ടെത്തിയത്.
കൊല്ലപ്പെട്ടത് ആരാണെന്ന് ഇതുവരെയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെ കണ്ടെത്തിയാൽ മാത്രമേ മരണപ്പെട്ടയാളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്ന പ്രതീക്ഷയിലാണ് പോലീസ്.