പെട്രോളിന് പകരം ഡീസൽ അടിച്ചെന്ന് ആരോപിച്ച് പമ്പ് ജീവനക്കാരന് മർദനം
Sep 17, 2023, 21:40 IST

ആലുവ: പെട്രോളിന് പകരം ഡീസൽ അടിച്ചെന്ന് ആരോപിച്ച് പമ്പ് ജീവനക്കാരന് മർദനം. ആലുവ ചാലയ്ക്കലെ പമ്പ് ജീവനക്കാരൻ റിയാസിനാണ് മർദനമേറ്റത്. റിയാസിന്‍റെ പരാതിയിൽ രണ്ടു പേർക്കെതിരെ ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്. മർദ്ദത്തിൽ പരിക്കേറ്റ റിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മർദിച്ചവരുടെ ബന്ധുവായ സ്ത്രീയുടെ വാഹനത്തിലാണ് ഡീസൽ നിറച്ചത്. ഇതേതുടർന്നുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. പമ്പിലെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.