Times Kerala

 പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ; കേസ്​ റദ്ദാക്കണമെന്ന് ഹൈകോടതിയിൽ സുരേഷ് ഗോപിയുടെ ഹർജി

 
 പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ; കേസ്​ റദ്ദാക്കണമെന്ന് ഹൈകോടതിയിൽ സുരേഷ് ഗോപിയുടെ ഹർജി
 

കൊച്ചി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷനായി വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചെന്ന കേസ്​ റദ്ദാക്കണമെന്ന ആവശ്യം തള്ളിയ പ്രത്യേക കോടതി ഉത്തരവിനെതി​രെ കേന്ദ്ര മന്ത്രി സുരേഷ്​ ഗോപിയുടെ ഹർജി. 2010 ജനുവരി 28ന്​ ലക്ഷ്വറി ഓഡി ​കാർ നോട്ടറിയുടെ വ്യാജ രേഖ ചമച്ച്​ തയാറാക്കിയ സത്യവാങ്​മൂലത്തിന്‍റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തതാണെന്ന്​ ആരോപിക്കുന്ന കേസുമായി ബന്ധപ്പെട്ടാണ്​ ഹർജി. പുതുച്ചേരിയില്‍ 2009 മുതല്‍ വീട് വാടകക്ക് എടുത്തിരുന്നുവെന്നും ബന്ധുക്കൾ കൈകാര്യം ചെയ്യുന്ന ത​ന്‍റെ പേരിലുള്ള കൃഷി ഭൂമിയുണ്ടെന്നും ഹർജിയിൽ പറയുന്നു. 

കേസ്​ റദ്ദാക്കണമെന്ന ഹരജിക്കാരന്‍റെ ആവശ്യം തള്ളി 2024 ഏപ്രിൽ അഞ്ചിന്​ ജനപ്രതികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയായ എറണാകുളം അഡീ. ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി പുറ​പ്പെടുവിച്ച ഉത്തരവ്​ റദ്ദാക്കണമെന്നും​ കേസിൽ നിന്ന്​ വിടുതൽ നൽകണമെന്നുമാവശ്യപ്പെട്ടാണ്​ ഹരജി.

Related Topics

Share this story