നൽകിയ വാഗ്ദാനം പാലിക്കപ്പെടുന്ന വാഗ്ദാനമായിരിക്കണം: സുരേഷ് ഗോപി എം.പി

sursh gopi
 തൃശൂർ : തൃശ്ശൂരിന് എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു. ഇതേ തുടർന്ന്  പൗരാവലിയുടെയും കോർപ്പറേഷന്റേയും നന്ദി അറിയിച്ചുകൊണ്ടുള്ള തൃശ്ശൂർ കോർപ്പറേഷൻ മേയറുടെ കത്ത് ഫെയ്‌സ്ബുക്കിൽ പങ്കുവച്ച് സുരേഷ് ഗോപി എം.പി.
“നൽകിയ വാഗ്ദാനം പാലിക്കപ്പെടുന്ന വാഗ്ദാനമായിരിക്കണം” എന്ന അരിസ്റ്റോട്ടിലിന്റെ വാക്കുകളും ഒപ്പം  സുരേഷ് ഗോപി പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശ്ശൂരിൽ നിന്നുമുള്ള സ്ഥാനാർത്ഥിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ എം.പി ഫണ്ടിൽ നിന്നും തുക തൃശ്ശൂരിന് സുരേഷ് ഗോപി വാഗ്‌ദാനം ചെയ്തിരുന്നു.

Share this story