Times Kerala

 ആദിവാസികൾക്ക് സർക്കാർ വിതരണംചെയ്ത ഭക്ഷ്യക്കിറ്റിൽ നിരോധിത വെളിച്ചെണ്ണയും; നിരവധിപേർക്ക് ഭക്ഷ്യവിഷബാധ | Banned coconut oil in food kit distributed by state government

 
Banned coconut oil in food kit distributed by state government
 ഇടുക്കി: ജില്ലയിലെ ആദിവാസി ഊരുകളിൽ സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണയും.  മായമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018-ല്‍ നിരോധിച്ച കേരസുഗന്ധി വെളിച്ചെണ്ണയാണ് സർക്കാർ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിൽ ഉണ്ടായിരുന്നത്. നിരോധിച്ചതാണെന്നറിയാതെ ഈ വെളിച്ചെണ്ണ ഉപയോഗിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും ചെയ്തിട്ടുണ്ട്. വെണ്ണിയാനി ഊരില്‍ മാത്രം 60 ആദിവാസി കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഐ.ടി.ഡി.പി. വഴിയാണ് കിറ്റ് വിതരണം ചെയ്തത്.

sacds

ഭക്ഷ്യവിഷബാധ ഉണ്ടായതോടെ ട്രൈബല്‍ വകുപ്പ് അധികൃതരോട് ഇക്കാര്യം ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ഭക്ഷ്യവിഷബാധയേറ്റ യുവാവ് പറഞ്ഞു. പകരം വെളിച്ചെണ്ണ തരാമെന്നാണ് അധികൃതര്‍ പറഞ്ഞത്.കിറ്റിലുണ്ടായിരുന്ന വെളിച്ചെണ്ണ പാക്കറ്റിന്റെ പുറത്തുണ്ടായിരുന്ന മൊബൈല്‍ നമ്പറിന് ഒമ്പത് അക്കങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് വെളിച്ചെണ്ണ വ്യാജമാണെന്ന സംശയമുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞമാസമാണ് ആദിവാസികള്‍ക്ക് പഞ്ഞമാസത്തില്‍ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാകിറ്റ് വിതരണംചെയ്തത്.

Related Topics

Share this story