ഭർതൃവീട്ടിൽ ഗർഭിണിയായ യുവതി തീകൊളുത്തി മരിച്ച സംഭവം ; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു | woman death

സ്ത്രീധന പീഡനത്തെ തുടർന്ന് അർച്ചനയാണ് (20) മരിച്ചത്.
death
Updated on

തൃശൂർ : തൃശൂർ വരന്തരപ്പിള്ളിയിൽ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതി തീകൊളുത്തി മരിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്ത്രീധന പീഡനത്തെ തുടർന്ന് അർച്ചനയാണ് (20) മരിച്ചത്. സംഭവത്തിൽ അർച്ചനയുടെ ഭർത്താവ് ഷാരോണിനെതിരെയും ഇയാളുടെ അമ്മയ്ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് അർച്ചനയെ വീടിനു പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 6 മാസം മുൻപാണ് അർച്ചനയും ഷാരോണും തമ്മില്‍ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം സ്ത്രീധനം നൽകിയില്ല എന്ന പേരിൽ അർച്ചനയെ ഷാരോണും കുടുംബവും മാനസിക, ശാരിരീകമായി പീഡിപ്പിച്ചിരുന്നു. അർച്ചനയുടെ കുടുംബത്തിൻ്റെ പരാതിയെ തുടർന്ന് വരന്തരപ്പി‍ള്ളി പൊലീസാണ് കേസ് എടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com