പ്രയുക്തി തൊഴിൽ മേള ജൂൺ 29 ന്

പ്രയുക്തി തൊഴിൽ മേള ജൂൺ 29 ന്
Published on

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 29 ന് പ്രയുക്തി (Prayukthi job fair) 2025 തൊഴിൽ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ മേഖലയിലെ പ്രമുഖ തൊഴിൽദായകരെയും നിരവധി ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ച് നടത്തുന്ന തൊഴിൽ മേള വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലാണ് നടക്കുന്നത്. ഐ.ടി, ഓട്ടോമൊബൈൽ, മാർക്കറ്റിംഗ് തുടങ്ങിയ രംഗങ്ങളിലുള്ള 20 ൽ പരം പ്രമുഖ തൊഴിൽ ദായകർ പങ്കെടുക്കും. 10, +2, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി ടെക് എന്നീ യോഗ്യതയുള്ളവർക്കായി 500 ൽ പരം ഒഴിവുകളുണ്ട്. https://ncs.gov.inലിങ്ക് വഴി തൊഴിൽദായകർക്കും ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471 2992609.

Related Stories

No stories found.
Times Kerala
timeskerala.com