Times Kerala

സർക്കാർ ഓഫീസിലെ പ്രാർത്ഥന: ശിശുക്ഷേമ ഓഫീസർക്ക് സസ്‌പെൻഷൻ

 
y

'നെഗറ്റീവ് എനർജി' പുറന്തള്ളാൻ സർക്കാർ ഓഫീസിൽ പ്രാർത്ഥന നടത്തിയെന്നാരോപിച്ച് ജില്ലാ ശിശുക്ഷേമ ഓഫീസർ കെ എ ബിന്ദുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്.  ഓഫീസ് സമയത്ത് പ്രാർത്ഥിച്ച വിവരം സോഷ്യൽ മീഡിയയിൽ വന്നതോടെ വിവാദമായതോടെ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

അതേസമയം രണ്ട് മാസം മുമ്പ് നടന്ന സംഭവം സമൂഹമാധ്യമങ്ങളിൽ ബോധപൂർവം പ്രചരിപ്പിച്ചതാണെന്ന ആരോപണം ശക്തമാണ്. പ്രാർത്ഥനയ്ക്ക് സസ്‌പെൻഷൻ പോലുള്ള കടുത്ത ശിക്ഷകൾക്കെതിരെ വകുപ്പിൽ കടുത്ത അമർഷവും ഉയർന്നിട്ടുണ്ട്. മികച്ച സേവനത്തിനുള്ള സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും അവാർഡ് നേടിയ വ്യക്തിയാണ് ബിന്ദു. സംഭവം പുറത്തറിഞ്ഞയുടൻ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് സബ് കളക്ടർ ജീവനക്കാരിൽ നിന്ന് മൊഴിയെടുത്ത് കളക്ടർക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് അഡീഷണൽ ഡയറക്ടർ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Related Topics

Share this story