Times Kerala

സീരിയല്‍ കില്ലറായി പ്രഭുദേവയുടെ ‘ബശീര’; മാർച്ച് 24ന് കേരള റിലീസിനെത്തുന്നു 

 
സീരിയല്‍ കില്ലറായി പ്രഭുദേവയുടെ ‘ബശീര’; മാർച്ച് 24ന് കേരള റിലീസിനെത്തുന്നു 
പ്രഭുദേവ പ്രധാന കഥാപാത്രമായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’ കേരളത്തിൽ തീയേറ്റർ റിലീസിന് ഒരുങ്ങി. മാർച്ച് 24ന് തീയേറ്റർ റിലീസിനെത്തുന്ന ചിത്രം വിതരണം ചെയ്യുന്നത് ശ്രീ ബാല എൻ്റർടെയിൻമെൻ്റ് ആണ്. ചിത്രത്തില്‍ സീരിയല്‍ കില്ലറിന്റെ വേഷത്തിലാണ് പ്രഭു ദേവ എത്തുന്നത്. ഏഴ് നായികമാരാണ് ചിത്രത്തിലുള്ളത്. അമൈറ ദസ്തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്ര ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. സായ് കുമാര്‍, നാസ, പ്രഗതി എന്നിവരും ചിത്രത്തില്‍ പ്രധാന മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. 

 ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രഭുദേവ തന്നെയാണ്. ഭരതന്‍ പിക്‌ചേഴ്‌സിന്റെ ബനറില്‍ ആര്‍ വി ഭരതനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് ഗണേശന്‍ എസ് ആണ്. ഛായാഗ്രഹണം സെല്‍വകുമാര്‍ 

Related Topics

Share this story