Times Kerala

പോപുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്: അന്വേഷണത്തിനായി പ്രത്യേക സംഘം

 
പോപുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്: അന്വേഷണത്തിനായി പ്രത്യേക സംഘം
കൊ​ല്ലം: പോ​പു​ല​ര്‍ ഫി​നാ​ന്‍സ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് അ​ന്വേ​ഷ​ണ​ത്തി​നാ​യി സ്പെ​ഷ​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ ടീ​മി​നെ നി​യോ​ഗി​ച്ച​താ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി അ​റി​യി​ച്ചു. കേ​ര​ള ഹൈ​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്‍റെ​കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​പി ന​ല്‍കി​യ ക​ത്തി​ന് കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​ഭ​ഗ​വ​ത് കാ​രാ​ട് രേ​ഖാ​മൂ​ലം ന​ല്‍കി​യ മ​റു​പ​ടി​യി​ലാ​ണ് വി​വ​രം അ​റി​യി​ച്ച​ത്.  പോ​പു​ല​ര്‍ ഫി​നാ​ൻ​സി​ന്‍റെ മ​റ്റു പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നെ സം​ബ​ന്ധി​ച്ച് ഉ​യ​ര്‍ന്നി​ട്ടു​ള്ള ആ​ശ​ങ്ക​ക​ള്‍ അ​ക​റ്റാ​ന്‍ കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു.

Related Topics

Share this story