'രാഷ്ട്രീയ അശ്ലീലം, കോൺഗ്രസിലെ ജീർണ്ണത': രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ NN കൃഷ്ണദാസ് | Rahul Mamkootathil

ഇത്തരം അശ്ലീലങ്ങളെ പേറി നടക്കേണ്ട ഗതികേടിലാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു
Political obscenity, NN Krishnadas on Rahul Mamkootathil issue
Updated on

പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാൽസംഗ പരാതിയിൽ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾ സജീവമാകുന്നു. രാഹുലിനെ 'രാഷ്ട്രീയ അശ്ലീലം' എന്ന് സി.പി.എം. നേതാക്കൾ വിശേഷിപ്പിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ 'രാഷ്ട്രീയ അശ്ലീല'മാണെന്ന് സി.പി.എം. നേതാവ് എൻ.എൻ. കൃഷ്ണദാസ് പാലക്കാട് പറഞ്ഞു.(Political obscenity, NN Krishnadas on Rahul Mamkootathil issue)

ഇത്തരം അശ്ലീലങ്ങളെ പേറി നടക്കേണ്ട ഗതികേടിലാണ് കോൺഗ്രസ്. ഇത്തരം പ്രവൃത്തി നടത്തുന്നവരെക്കുറിച്ച് സംസാരിച്ച് സമയം കളയാൻ താൽപര്യമില്ല. രാഹുലിനെ പേറി നടക്കുന്നത് കോൺഗ്രസിന്റെ ജീർണതയാണ് വെളിപ്പെടുത്തുന്നതെന്നും എൻ.എൻ. കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാക്കൾ പരസ്യമായി രാഹുലിനെ തള്ളിപ്പറയുമ്പോഴും, കോൺഗ്രസ് മുഖപത്രമായ വീക്ഷണം രാഹുലിന് പൂർണ്ണ പിന്തുണ നൽകുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് എന്നാണ് മുഖപത്രം പറയുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും തോൽപ്പിച്ചതാണ് രാഹുൽ ചെയ്ത 'കുറ്റം' എന്നും, ചെറുപ്പക്കാർ കോൺഗ്രസിൽ വളരുന്നതിലുള്ള ഭയം സിപിഎമ്മിനുണ്ടെന്നും പത്രം വാദിക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിൽ ഒളവിൽ കഴിയുകയാണ്. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com