നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ പോലീസുകാരൻ മരിച്ചു
Nov 21, 2023, 21:05 IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ പോലീസുകാരൻ മരിച്ചു. ഗ്രേഡ് എസ്ഐ ഭുവനചന്ദ്രൻ(54) ആണ് മരിച്ചത്. നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിലെ ഗ്രേഡ് എസ്ഐയായിരുന്നു ഭുവനചന്ദ്രൻ.
ഇന്ന് വൈകിട്ട് നെയ്യാറ്റിൻകര ടിബി ജംഗ്ഷന് സമീപമാണ് അപകടം സംഭവിച്ചത്. ഭുവനചന്ദ്രൻ സഞ്ചരിച്ച ഇരുചക്രവാഹനവും മറ്റൊരു ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.