വിനോദ് തോമസിന്റെ മരണം അന്വേഷിക്കാൻ പോലീസ്; തകരാറില്ലാത്ത കാറില്‍ എങ്ങനെ വിഷവാതകം രൂപപ്പെട്ടുവെന്ന് സംശയം

കോട്ടയം: നടന് വിനോദ് തോമസിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണവുമായി പോലീസ്. വിനോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കാറില്‍,ഫോറന്‍സിക് വിഭാഗവും മോട്ടോര്‍വാഹന വകുപ്പും പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതിൽ തകരാറൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
വിദഗ്ധരായ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരെ എത്തിച്ച് കാര്‍ പരിശോധനയ്ക്ക് വിധേയമാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പാമ്പാടിയിലെ ബാറിനു സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് മീനടം കുറിയന്നൂര്‍ സ്വദേശിയായ നടന് വിനോദ് തോമസിനെ(47) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളില്‍ ചെന്നാണ് മരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
