Times Kerala

തീക്കാറ്റ് സാജനെ പിടികൂടാൻ പൊലീസ്; വീടടക്കം അരിച്ചുപെറുക്കി പരിശോധന

 
തീക്കാറ്റ് സാജനെ പിടികൂടാൻ പൊലീസ്; വീടടക്കം അരിച്ചുപെറുക്കി പരിശോധന

തൃശൂർ: തൃശൂർ ഈസ്റ്റ് ,വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ ബോംബ് വെക്കുമെന്ന് ഭീഷണി മുഴക്കിയ ഗുണ്ടാ നേതാവ് തീക്കാറ്റ് സാജനെ കണ്ടെത്താനായി വ്യാപക തെരച്ചിൽ. സാജന്റെ പുത്തൂരിലെ വീട്, കൂട്ടാളികളുടെ വീടുകൾ എന്നി സ്ഥലങ്ങളിലാണ് തെരച്ചിൽ. കോടതി ഉത്തരവ് വാങ്ങിയ ശേഷമാണ് പൊലീസ് നടപടി.

തൃശ്ശൂർ ഈസ്റ്റ്, വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലും കമ്മീഷണർ ഓഫീസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശം വന്നിരുന്നു. തീക്കാറ്റ് സാജൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ സംഘത്തിൽ ചേർത്തിരുന്നത് മയക്കുമരുന്ന് നൽകിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ അടക്കം പരിശോധിക്കുന്നതിനാണ് റൈഡ്.

സാജന്റെ ജന്മദിന ആഘോഷത്തിനായി കഴിഞ്ഞ ദിവസം  തൃശൂരിൽ ഒത്തുകൂടിയ 32 പേരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ആവേശം സിനിമാ മോഡലിലായിരുന്നു തേക്കിൻകാട് മൈതാനത്ത് സാജന്റെ ബർത്ത്ഡേയ് പാർട്ടി നടത്തിയത്. 

Related Topics

Share this story