നവകേരള സദസ്സിൽ ബഹളം വച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു
Nov 20, 2023, 17:45 IST

നവകേരള സദസ്സിൽ ബഹളം വച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്യാശ്ശേരിയിലെ പരിപാടിക്കിടെയാണ് സംഭവം നടന്നത്. മന്ത്രി കെ രാധാകൃഷ്ണൻ സംസാരിക്കുന്നതിനിടയാണ് ഇയാൾ ബഹളം വെയ്ക്കുകയായിരുന്നു. സദസിൻ്റെ മുൻ നിരയിൽ ക്ഷണിക്കപ്പെട്ടവരുടെ സീറ്റിൽ ഇരിക്കുകയായിരുന്ന ആളാണ് ബഹളമുണ്ടാക്കിയത്.