പൊന്നാനിയില്‍ 3 ലക്ഷം ഹാൻസ് പാക്കറ്റുകള്‍ പൊലീസ് പിടികൂടി | Hans Seized

ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഹാന്‍സ് പാക്കറ്റുകളാണ് പിടികൂടിയത്.
drugs seized
Updated on

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ 3 ലക്ഷം ഹാൻസ് പാക്കറ്റുകള്‍ പൊലീസ് പിടികൂടി. കാസര്‍ഗോഡ് നിന്ന് എറണാകുളം ജില്ലയിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന ഹാന്‍സ് പാക്കറ്റുകള്‍ പൊന്നാനി ഹൈവേയില്‍ നിന്നാണ് പൊലീസ് പിടിച്ചെടുത്തത്. ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഹാന്‍സ് പാക്കറ്റുകളാണ് പിടികൂടിയത്.

ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് മൂന്ന് ലക്ഷത്തോളം ഹാന്‍സ് പാക്കറ്റുകള്‍ കടത്താൻ ശ്രമിച്ചത്. 200ഓളം വലിയ ചാക്കുകളിലായിരുന്നു ഹാന്‍സ് പാക്കറ്റുകള്‍ ഒളിപ്പിച്ചിരുന്നത്.പൊന്നാനി ദേശീയപാതയില്‍ പൊലീസ് പരിശോധന നടത്തി ഹാൻസ് പാക്കറ്റുകള്‍ പിടിച്ചെടുത്തത്. ലോറി ഡ്രൈവര്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com