അപകടത്തിൽപ്പെട്ട് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ കൈയൊഴിഞ്ഞ് പോലീസ്
Nov 21, 2023, 06:23 IST

ഇടുക്കി: വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ കൈയൊഴിഞ്ഞ് പോലീസ്. ശനിയാഴ്ച രാത്രി പത്തരയോടെ ഇടുക്കി കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം നടന്നത്. കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു(21), ഇരട്ടയാർ എരുമച്ചാടത്ത് അഖിൽ ആന്റണി(23) എന്നിവർക്കാണ് പരുക്കേറ്റത്. പള്ളിക്കവലയ്ക്ക് സമീപത്തെ കടയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം ബൈക്കിൽ ടൗണിലേയ്ക്ക് വരുകയായിരുന്നു യുവാക്കൾ. ഈ സമയം ടൗണിൽ നിന്നും തെറ്റായ ദിശയിൽ എത്തിയ പിക് അപ് വാൻ ഇവരുടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു
എന്നാൽ, ഈ സമയം ഇതുവഴിയെത്തിയ നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാർ ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ല. പകരം അവരെ ഓട്ടോ റിക്ഷയിൽ കൊണ്ടുപോകാൻ നിർദേശം നൽകിയ ശേഷം സ്ഥലത്ത് നിന്നും പോവുകയായിരുന്നു. അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തി അടുത്ത ദിവസം ജില്ല പോലീസ് മേധാവിക്ക് റിപ്പോട്ട് സമർപ്പിക്കുമെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു.