

തിരുവനന്തപുരം: കാപ്പ കേസ് പ്രതിക്ക് നേരെ പോലീസ് വെടിയുതിർത്തു. തിരുവനന്തപുരം ആര്യങ്കോട് വെച്ചാണ് സംഭവം നടന്നത്. പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിയുതിർക്കേണ്ടി വന്നതെന്ന് പോലീസ് അറിയിച്ചു.കാപ്പ കേസ് പ്രതിയായ കൈലി കിരണിന് നേരെയാണ് ആര്യങ്കോട് എസ്.എച്ച്.ഒ. തൻസീം അബ്ദുൾ സമദ് വെടിയുതിർത്തത്.(Police open fire on KAAPA case accused after trying to attack)
12-ൽ അധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിരൺ. കാപ്പ നിയമം ചുമത്തി ഇയാളെ നാടുകടത്തിയിരുന്നു. എന്നാൽ, നാടുകടത്തൽ ഉത്തരവ് ലംഘിച്ച് കിരൺ വീട്ടിലെത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം അന്വേഷിക്കാൻ എത്തിയത്.
ഈ സമയം പ്രതി വാളുകൊണ്ട് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. ഈ ഘട്ടത്തിലാണ് പ്രതിയെ കീഴ്പ്പെടുത്തുന്നതിനായി പോലീസ് വെടിയുതിർത്തത്. തുടർ നടപടികൾക്കായി പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.