കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി
Sep 6, 2023, 10:40 IST

തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായ പോലീസ് ഓഫീസർ കണ്ടെത്തി. നിസാമുദ്ദീനെയാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പൂന്തറയിലെ പൊലീസ് ക്വോട്ടേഴ്‌സില്‍ നിന്നാണ് നിസാമിനെ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇയാള്‍ മാറി നില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നിസാമുദ്ദീനെ കൊണാനില്ലെന്ന് ഭാര്യ പൊലീസില്‍ പരാതി നൽകുന്നത്. സംഭവത്തിൽ ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. പൂന്തുറ പൊലീസാണ് അന്വേഷണം നടത്തിയത്.