Times Kerala

 ഷൂ ​ധ​രി​ച്ചെ​ത്തി​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക്ക് സീ​നി​യേ​ഴ്സി​ന്‍റെ മ​ർ​ദ​നം

 
ഷൂ ​ധ​രി​ച്ചെ​ത്തി​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക്ക് സീ​നി​യേ​ഴ്സി​ന്‍റെ മ​ർ​ദ​നം
 

 കാ​സ​ർ​ഗോ​ഡ്: സ്കൂ​ളി​ൽ ഷൂ ​ധ​രി​ച്ചെ​ത്തി​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക്ക് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ർ​ദ​നം. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​ ചി​ത്താ​രി​യി​ലു​ള്ള സ്വ​കാ​ര്യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലായിരുന്നു  ആ​ക്ര​മ​ണം നടന്നത്.

വി​വ​രം പു​റ​ത്തു പ​റ​ഞ്ഞാ​ൽ മ​ർ​ദ​നം തു​ട​രു​മെ​ന്നു ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ​ള്ളി​ക്ക​ര സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി സം​ഭ​വം ര​ഹ​സ്യ​മാ​ക്കി വ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്താ​യി. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ കു​ടും​ബം പ​രാ​തി​യു​മാ​യി രംഗത്തെത്തുകയായിരുന്നു. 

Related Topics

Share this story