Times Kerala

 പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദനം; നാലുപേർക്കെതിരെ കേസ്

 
പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദനം; നാലുപേർക്കെതിരെ കേസ്
 

അ​ഞ്ച​ല്‍: പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​ക്ക് സ​ഹ​പാ​ഠി​ക​ളു​ടെ ക്രൂ​ര മ​ർ​ദ​നം. നാ​ലു​പേ​ർ​ക്കെ​തി​രെയാണ് കേസെടുത്തിരിക്കുന്നത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ സ്കൂ​ൾ കാ​മ്പ​സി​ന് വെ​ളി​യി​ലാ​ണ് സം​ഭ​വം നടന്നത്.  അ​ഞ്ച​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​ഹ​പാ​ഠി​യെ മ​ർ​ദി​ച്ച്​ അ​വ​ശ​നാ​ക്കി​യ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 മ​ർ​ദ​ന​മേ​റ്റ കു​ട്ടി വി​വ​രം വീ​ട്ടി​ൽ അ​റി​യി​ച്ചി​രു​ന്നി​ല്ല.  കു​ട്ടി​യി​ലെ മാ​റ്റ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ വി​വ​ര​ങ്ങ​ൾ തേ​ടി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. മ​ർ​ദ​ന ദൃ​ശ്യ​ങ്ങ​ൾ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ച​ത്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തു​വ​രെ മ​ർ​ദി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ൽ വി​ട​രു​തെ​ന്ന് ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

Related Topics

Share this story