Times Kerala

ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
 

 
high court

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക പ്രധാനാധ്യാപകർക്ക് എന്ന് നൽകാനാകുമെന്നത് സംബന്ധിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും. ക്യാബിനറ്റ് യോഗത്തിലെടുത്ത തീരുമാനങ്ങളടക്കമാകും സർക്കാർ വിശദീകരിക്കുക.

വിഷയത്തിൽ ഇടപെടമാവശ്യപ്പെട്ട് അധ്യാപക സംഘടനയായ കെ.പി എസ്.ടി.എ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടത്. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വരാൻ കാരണമെന്നായിരുന്നു സർക്കാർ വാക്കാൽ കോടതിയെ അറിയിച്ചിരുന്നു.  എന്നാൽ, സംസ്ഥാന സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് നിലപാടെടുത്ത കോടതി കുടിശികയ്ക്ക് പലിശ അടക്കം നൽകേണ്ടി വരുമെന്നും വാക്കാൽ മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. 

Related Topics

Share this story