

പാലക്കാട്: കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു. കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കർ നഗറിൽ ഇന്ന് വൈകിട്ട് 4.30നാണ് സംഭവം നടന്നത്. പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലിൽ മുജീബിൻ്റെ മകൻ മുഹമ്മദ് ആഷിക് ആണ് മരിച്ചത്. (Playing Accident)
കൃഷ്ണപ്പടി ഇ.എൻ.യു.പി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ആഷിക്. കളിക്കുന്നതിനിടെ അയയിൽ ഉണ്ടായിരുന്ന തോർത്ത് കഴുത്തിൽ കുരുങ്ങി കുട്ടി നിലത്ത് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
A tragic incident occurred in Palakkad, where a nine-year-old boy, Muhammad Ashiq, son of Mujeeb from Pengattiri, died after a towel became entangled around his neck while he was playing. The incident took place at Ambedkar Nagar in Nellaya, Pengattiri, around 4:30 PM today. The boy, a 5th-grade student, was immediately rushed to the hospital but could not be saved.