‘പിണറായി രാജാപ്പാര്‍ട്ട് കെട്ടുന്നു’; ചരിത്രം വെറുതെ വിടില്ലെന്ന് കെ സുധാകരന്‍
Updated: Nov 19, 2023, 17:05 IST

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ജനസമ്പര്‍ക്ക പരിപാടി നടത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിയുന്നതിനും പരിപാടി തടയുന്നതിനും ജനങ്ങളെ ആക്രമിക്കുന്നതിനും നിര്‍ദേശം നല്കിയ അന്നത്തെ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയന് നവകേരള സദസ് ബഹിഷ്കരിച്ച യുഡിഎഫിനെ വിമര്‍ശിക്കാന്‍ അർഹതയില്ലെന്ന് സുധാകരൻ പറഞ്ഞു.

പിണറായിയുടെ കെട്ടുകാഴ്ചയില്‍ പാവപ്പെട്ടവര്‍ക്ക് സ്ഥാനമില്ലാത്തതുകൊണ്ടാണ് യുഡിഎഫ് പരിപാടി ബഹിഷ്കരിച്ചത്. ബെന്‍സ് വാഹനവും തലപ്പാവുമൊക്കെയായി രാജാപ്പാര്‍ട്ട് കെട്ടാനാണ് അദ്ദേഹത്തിന്‍റെ മോഹമെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.