പെട്ടിഓട്ടോയുടെ വാതില്‍ ചില്ലിനിടയില്‍ തലകുടുങ്ങി; നാലുവയസ്സുകാരന് ദാരുണാന്ത്യം

news
 അമ്പലപ്പുഴ: പെട്ടി ഓട്ടോറിക്ഷയുടെ വാതിലിന്റെ ചില്ലില്‍ തല കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം. ആലപ്പുഴ പുന്നപ്ര കുറവന്‍തോട് മണ്ണാന്‍പറമ്പില്‍ ഉമറുല്‍ അത്താബിന്റെ മകന്‍ മുഹമ്മദ് ഹനാനാണു മരിച്ചത്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ മുന്‍ചക്രത്തില്‍ക്കയറിയ ഹനാന്‍, വാതിലിന്റെ പകുതിയടഞ്ഞ ചില്ലിനുമുകളിലൂടെ അകത്തേക്കു തലയിട്ടപ്പോള്‍ കാല്‍വഴുതിപ്പോവുകയായിരുന്നു. സംഭവം കണ്ട വീട്ടുകാർ കുട്ടിയെ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലെ ഞരമ്പുമുറിഞ്ഞാണു മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.  മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. പുന്നപ്ര പോലീസ് തുടർ നടപടി സ്വീകരിച്ചു. മാതാവ്: അന്‍സില. സഹോദരന്‍: മുഹമ്മദ് അമീന്‍. 

Share this story